Sun. Dec 22nd, 2024
കുവെെത്ത്:

 
കുവെെത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പയ്യന്നൂർ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുൽ ഗഫൂർ മരിച്ചു. 34 വയസ്സായിരുന്നു. ദജീജിൽ ആർക്കിടെക്റ്റ് ഓഫീസ് ജീവനക്കാരനാണ്. പനിയെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബ്ദുൽ ഗഫൂറിന്റെ ആരോഗ്യസ്ഥിതി ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു.

ഒളവറ അക്കാളത്ത് അബ്ദു റഹീമിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഉമൈമ, മകൻ: മുഹമ്മദ് ഹാനി.

ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.

By Binsha Das

Digital Journalist at Woke Malayalam