ന്യൂഡല്‍ഹി:
രാജ്യത്തെ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‍സിന്റെ ക്യാന്റീനുകളില്‍ നിന്ന് ഇനിമുതല്‍ സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളു. വിദേശ ഉത്പന്നങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ വില്‍ക്കരുതെന്ന് നിര്‍ദേശം നല്‍കി. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മാത്രം മതിയെന്ന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
സ്വദേശി ഉത്പന്നങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഇപ്പോള്‍ ഇങ്ങനെയൊരു നിര്‍ദേശം. തദ്ദേശ ഉത്പന്നങ്ങള്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കണമെന്നും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും അമിത് ഷായും പറഞ്ഞു.
പത്ത് ലക്ഷത്തോളം സിഎപിഎഫ് ഉദ്യോഗസ്ഥരുടെ അമ്പത് ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ സിഎപിഎഫ് ക്യാന്റീനുകളിലെ ഉപഭോക്താക്കളാണ്. ഇവരെല്ലാവരും സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.