Mon. Dec 23rd, 2024

ഹെെദരാബാദ്:

കൊവിഡിനെതിരായ വാക്സിന്‍ നിര്‍മ്മിക്കാനുള്ള പൂര്‍ണ പരിശ്രമത്തിലാണ് തെലങ്കാനയെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തലസ്ഥാനമായ ഹെെദരാബാധില്‍  ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്ന്  ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞു.

ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്‌സിന്‍ നിര്‍മാണത്തിനുള്ള ശ്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. മറ്റ് കമ്പനികളും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ചന്ദ്രശേഖര്‍ റാവു വെളിപ്പെടുത്തിയത്.

 

 

By Binsha Das

Digital Journalist at Woke Malayalam