Mon. Dec 23rd, 2024
വാഷിങ്ടണ്‍:

കൊറോണ വൈറസിനെതിരെയുള്ള അമേരിക്കയുടെ വാക്സിൻ പരീക്ഷണങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ‌ ശ്രമിച്ചിരുന്നതായി യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷനും സൈബർ സുരക്ഷാ വിദ​ഗ്‍ദ്ധരുടെയും വെളിപ്പെടുത്തൽ. കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പരീക്ഷണത്തിൽ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും മത്സരബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകാൻ എഫ്ബിഐയും ഹോം ലാൻഡ് ഡിപ്പാർട്ട്മെന്റും ഒരുങ്ങുന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങളായ വാൾ സ്ട്രീറ്റ് ജേണലും ന്യൂയോർക്ക് ‍ടൈംസും റിപ്പോർട്ട് ചെയ്തു. അതേസമയം ബെയ്ജിം​ഗ് വിദേശ കാര്യ മന്ത്രാലയം വക്താവ് സാവോ ലിജ്ജാൻ ഈ ആരോപണത്തെ പാടെ നിഷേധിച്ചു. എല്ലാത്തരത്തിലുള്ള സൈബർ ആക്രമണങ്ങളും ചൈന ശക്തമായി എതിർക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.