ചെെന:
ചെെനയെ വീണ്ടും ഭീതിയിലാഴ്ത്തി കൊവിഡ് 19. ഒരു മാസങ്ങള്‍ക്ക് ശേഷം ലോകത്തില്‍ തന്നെ കൊവിഡ് വെെറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലും റഷ്യൻ അതിർത്തിക്കു സമീപമുള്ള ഷുലാൻ നഗരത്തിലുമാണ് ആശങ്കയുയർത്തി വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച 17 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതുതായി 5 പേര്‍ക്ക് കൂടിയാണ് വുഹാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തെ എല്ലാ മേഖലകളും അപകടസാധ്യത കുറഞ്ഞയിടങ്ങളായി ചൈന പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും ഭീതി പടര്‍ത്തി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ പൊതുയിടങ്ങളെല്ലാം അടച്ചു. ഷുലാനിലെ സിനിമ തിയറ്ററുകൾ, വായനശാലകൾ, കായിക കേന്ദ്രങ്ങൾ തുടങ്ങിയവാണ് അടച്ചത്. പൊതുഗതാഗത സംവിധാനങ്ങൾ റദ്ദാക്കി. വിദ്യാർഥികൾ ഓൺലൈൻ പഠനം പുനരാരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്.