ന്യൂഡല്‍ഹി:
ശബരിമല യുവതീപ്രവേശം സംബന്ധിച്ച കേസില്‍ ഒൻപതംഗ ബെഞ്ച് വാദം തുടരുന്നതിന്റെ കാരണം വിശദമാക്കി സുപ്രീം കോടതി. സമ്പൂർണ നീതിക്കായി ഉചിതമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന് പറഞ്ഞ കോടതി വിശാലബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്നും വ്യക്തമാക്കി.
ഭരണഘടനയുടെ അനുച്ഛേദം 142 നൽകുന്ന അധികാരം ചോദ്യം ചെയ്യാനാകില്ല. പുനഃപരിശോധനാ ഹർജികൾ ഉൾപ്പെടെ വിശാല ബെഞ്ചിന് വിടാം. മുമ്പും പല കേസുകൾക്കായി വിശാല ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടികാട്ടി.