ന്യൂഡല്‍ഹി:
പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ചൂഷണത്തിന് വിധേയരാവേണ്ടവരല്ല തൊഴിലാളികളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം തൊഴിലാളികളെ ശബ്ദത്തെ അടിച്ചമർത്തുന്നതിനും മനുഷ്യാവകാശങ്ങൾ തകർക്കുന്നതിനും ഒരു ഒഴികഴിവായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷിതമല്ലാത്ത ജോലിസ്ഥലങ്ങൾ അനുവദിച്ച് അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. ഗുജറാത്ത് അടക്കം ചില സംസ്ഥാനങ്ങള്‍ തൊഴിൽ സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂർ ആക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.