Sun. Jan 19th, 2025

ന്യൂഡല്‍ഹി:

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി റെയില്‍വേ ഏര്‍പ്പെർടുത്തിയ ശ്രമിക് ട്രെയിനുകളില്‍ മുഴുവൻ സ്ലീപ്പർ ബെർത്തുകളിലും യാത്രക്കാരെ അനുവദിക്കും. റെയില്‍വേ ഇന്ന് പുറത്തിറക്കിയ പുതിയ യാത്രാ മാര്‍ഗ്ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുകൂടാതെ ശ്രമിക്​​ ട്രെയിനുകൾക്ക്​ ഒരു സംസ്ഥാനത്ത്​ മൂന്ന്​ സ്​റ്റോപ്പുകൾ അനുവദിക്കുമെന്നും റെയില്‍വേ അറിയിച്ചു.

ട്രെയിൻ എത്തിച്ചേരേണ്ട സംസ്ഥാനത്തെ നിശ്ചിത സ്റ്റോപ്പിന് പുറമേ അതേ സംസ്ഥാനത്തെ തന്നെ മൂന്നിടങ്ങളിൽ‌ കൂടിയാണ് ശ്രമിക് സ്പെഷല്‍ ട്രെയിന്‍ നിര്‍ത്തുന്നത്. 1,200 യാത്രക്കാർക്കു പകരം 1,728 പേരുമായിട്ടായിരിക്കും ഇനി ട്രെയിനുകൾ പുറപ്പെടുക.

നേരത്തെ, സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി പരമാവധി ശേഷിയേക്കാള്‍ കുറച്ചു യാത്രക്കാരെയാണ് റെയില്‍വേ കൊണ്ടുപോയിരുന്നത്. 24 കോച്ചുകൾ വീതമുള്ള ട്രെയിനുകളിൽ ഓരോ കോച്ചുകളിലും 72 യാത്രക്കാരെ വീതം കയറ്റാന്‍ സാധിക്കും. എന്നാല്‍ കൊവി‍ഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്  ഇപ്പോൾ ഓരോ കോച്ചിലും 54 പേരെ വീതമാണു കയറ്റുന്നത്.

 

 

By Binsha Das

Digital Journalist at Woke Malayalam