ഡൽഹി:
മൂന്നാംഘട്ട ലോക്ക് ഡൗണ്‍ കഴിയാറായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി നാളെ വീണ്ടും ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും ചർച്ച നടക്കുക. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. വന്ദേഭാരത് മിഷനും ലോക്ക് ഡൗണ്‍ ഇളവുകളും ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും.
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനേക്കുറിച്ചും ഹോട്ട്സ്പോട്ടുകളില്‍ കൊറോണയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നേക്കും. മെയ് 17-ന് ശേഷം തുറക്കേണ്ട മേഖലകള്‍ സംബന്ധിച്ച ധാരണയുണ്ടാക്കാനായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ രണ്ട് സുപ്രധാന യോഗങ്ങൾ വിളിച്ച് ചേർത്തിരുന്നു.