Mon. Dec 23rd, 2024
കൊച്ചി:

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് അതിർത്തി വഴി മടങ്ങുന്നവർ  സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂയെന്ന് ഹൈക്കോടതി. എന്നാൽ വാളയാർ അതിർത്തിയിലടക്കം കുടുങ്ങിക്കിടക്കുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കാൻ ഉത്തരവിടുമെന്നും വ്യക്തമാക്കി. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ കേരളത്തിലേക്ക് വരുന്നവർക്ക് മുൻഗണന നൽകാനാവില്ലെന്നും കൂട്ടിച്ചേർത്തു. വാളയാർ അതിര്‍ത്തിയില്‍ ഇന്നലയെത്തി കുടങ്ങിയവര്‍ക്ക് മാത്രം അടിയന്തരമായി പാസ് നല്‍കാന്‍ സര്‍ക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു.

മനുഷ്യത്വപരമായ സമീപനമല്ല സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി മുന്നോട്ട് വെച്ചത്. എന്നാൽ പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഒരു ദിവസം ആയിരം പേർക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളു എന്നും അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam