Fri. Nov 22nd, 2024

ന്യൂഡല്‍ഹി:

കൊവിഡ് 19നെ ചെറുക്കാന്‍ പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യ. ഭാരത് ബയോടെക്​ ഇൻറർനാഷനൽ ലിമിറ്റഡുമായി സഹകരിച്ച്​ ​സമ്പൂർണ തദ്ദേശീയ വാക്​സിൻ വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ഇതിന് ചുക്കാന്‍പിടിക്കുന്നത്. ഐസിഎംആര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പുനെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ച വൈറസിന്‍റെ ജനിതക ഘടനയാണ്​ വാക്​സിൻ വികസനത്തിന്​​ ഉപയോഗിക്കുക. വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും ബിബിഐഎല്ലിന് നല്‍കുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. വാക്​സിൻ നിർമാണത്തിന്​ ആറു മാസം മുതൽ ഒരു വർഷം വരെയെടുക്കുമെന്നും​ ഐഎസിഎംആർ അറിയിച്ചു. വാക്‌സിന്‍ ഗവേഷണത്തിന്‍റെ ഏത് ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ ആഗോളതലത്തില്‍ നൂറ് വാക്സിനുകള്‍ വികരസനത്തിന്‍റെ വിവിധ ഘട്ടങ്ങലിലെത്തി നില്‍ക്കുകയാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam