ന്യൂഡല്‍ഹി:
എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ക്ക് ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. എങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീ-ഫ്‌ളൈറ്റ് കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. സര്‍ക്കാർ മാര്‍ഗനിര്‍ദേശ പ്രകാരം പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും യാത്രക്കും മുമ്പും ശേഷവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ചൈനയിലെ ഗുവാങ്ഷാവുവിലേക്ക് കാർഗോ ഫ്ളൈറ്റ് സർവ്വീസ് നടത്തിയ പൈലറ്റുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായിട്ടായിരുന്നു ഇവര്‍ സര്‍വീസ് നടത്തിയികരുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഡൽഹിയിൽ നിന്ന് ഗുവാങ്ഷാവുവിലേക്ക് ഏപ്രിൽ 18ന് മെഡിക്കൽ ഉപകരണങ്ങൾ എടുക്കാനായി ബോയിങ്. 787 വിമാനം സർവ്വീസ് നടത്തിയിരുന്നു. ഷാങ് ഹായിലേക്കും ഹോംഗ് കോങ്ങിലേക്കും എയർ ഇന്ത്യയുടെ വിമാന സർവ്വീസുകൾ ഉണ്ടായിരുന്നു.