Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ലോക്ഡൗണിന് ശേഷം രാജ്യത്തെ വ്യവസായ ശാലകള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു. ആദ്യ ആഴ്ചയില്‍ പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉപകരണങ്ങൾ പരിശോധിച്ച ശേഷം മാത്രം പ്രവർത്തിപ്പിച്ചു തുടങ്ങുക. വ്യവസായ യൂണിറ്റ് പരസരത്തുള്ള ദുരന്തനിവാരണ സംവിധാനങ്ങളും സുരക്ഷാസൗകര്യങ്ങളും കാര്യക്ഷമമാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. തുടക്കത്തില്‍ തന്നെ ഉയര്‍ന്ന ഉത്പാദന ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശത്തിലുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam