Mon. Dec 23rd, 2024

യുഎസ്:

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ്-19 നെ കൈകാര്യം ചെയ്യുന്ന രീതിയെ സമ്പബര്‍ണ ദുരന്തമെന്ന് വിശേഷിപ്പിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒബാമയുടെ ഭരണകാലത്തെ ഭരണ നിർവഹണ ഉദ്യോഗസ്ഥരുമായി നടത്തിയ കോണ്‍ഫറന്‍സിലാണ് ട്രംപിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഒബാമ വിമര്‍ശിച്ചത്. മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും പ്രശ്നമല്ല എന്നുമുള്ള ചിന്താഗതി സർക്കാർ നടപ്പാക്കുന്നതെന്നും ഇത് സമ്പൂര്‍ണ ദുരന്തമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനെ പിന്തുണയ്ക്കണമെന്നും ഒബാമ അഭ്യര്‍ത്ഥിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam