Sun. Sep 8th, 2024
ഡൽഹി:

75 ശതമാനം വരുന്ന ഡൽഹിയിലെ കൊവിഡ് കേസുകളിലും രോഗലക്ഷണങ്ങില്ലാത്തവരും ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുന്നവരുമാണെന്നുള്ളത് ആശങ്ക ഉണർത്തുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് രോഗം വന്ന് മരിച്ചവരില്‍ 82 ശതമാനവും 50 വയസിന് മുകളില്‍ പ്രായമുളളവരാണെന്നും വ്യക്തമാക്കി. വൈറസ് ബാധയുടെ അപകടസാധ്യത കൂടുതല്‍ പ്രായമായവരിലാണ് എന്നതാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ  ആരോഗ്യപ്രവര്‍ത്തകരില്‍ കൊറോണവൈറസ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കെജ്‌രിവാളിന് ഡോക്ടര്‍മാര്‍ ആശങ്കയറിയിച്ച് കത്തയച്ചിരുന്നു.  മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രത്യേക ആശുപത്രി വേണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് ഇതുവരെ 7000ത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

By Athira Sreekumar

Digital Journalist at Woke Malayalam