Mon. Dec 23rd, 2024
തിരുവനന്തപുരം:

വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ന് ദോഹയിൽ നിന്നുളള 182 അംഗസംഘം രാത്രി 10.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കന്യാകുമാരി എന്നിവിടങ്ങളിലുളളവരാണ് ഇന്ന് വിമാനമിറങ്ങുക. കരിപ്പൂരിൽ നിന്നുളള എയർ ഇന്ത്യ വിമാനം ദോഹയിലെത്തി അവിടെ നിന്നുമാണ് ഇന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. പ്രവാസികളെ വരവേൽക്കാൻ വിമാനത്താവളം പൂർണ സജ്ജമാണ്. ആധുനിക തെർമൽ ക്യാമറ അടക്കമുളള സജ്ജീകരണങ്ങളാണ് യാത്രക്കാരെ പരിശോധിക്കാൻ ഒരുക്കിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam