Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴാം തീയതി ദുബായിൽ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇടുക്കിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ ഇന്ന് നെഗറ്റിവായി.

സംസ്ഥാനത്ത് ഇതുവരെ 505 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 23930 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

By Arya MR