വാഷിങ്ടണ്‍:
കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ ആഫ്രിക്കയില്‍ ഒരുവർഷത്തിനുള്ളിൽ 83, 000 മുതല്‍ 1.90 ലക്ഷം പേര്‍ വരെ വെെറസ് ബാധിച്ച് മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 29 മില്ല്യണ്‍ മുതല്‍ 44 മില്ല്യണ്‍ വരെയുള്ള ആളുകള്‍ക്ക് കൊവിഡ് വെെറസ് ബാധ പടര്‍ന്നുപിടിക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. വൈറസ് വ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങളൊന്നും രാജ്യം സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ലോകാരോഘ്യ സംഘടനയുടെ മുന്നറിയിപ്പ്. ഭൂഖണ്ഡത്തിലെ 47 രാജ്യങ്ങളില്‍ മുപ്പത്തി അയ്യായിരത്തി തൊണ്ണൂറ്റി ഏഴ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1,231 പേര്‍ മരണപ്പെടുകയും ചെയ്തു.