Mon. Dec 23rd, 2024

കര്‍ണാടക:

കര്‍ണാടകയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ ഭക്ഷ്യകിറ്റ് വിതരണം. കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാനാണ് ബീദര്‍ നഗരത്തില്‍ സാമൂഹ്യ അകലം പോലും പാലിക്കാതെ ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. ഇതു വാങ്ങാനായി ജനങ്ങളുടെ തിക്കും തിരക്കുമായിരുന്നു.

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷ്യകിറ്റ് നല്‍കാനെത്തിയ മന്ത്രിയെയും അത് വാങ്ങാനായി തിരക്കു കൂട്ടുന്ന പ്രദേശവാസികളുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വെെറലായിട്ടുണ്ട്.

കർണാടകത്തിൽ 12 മണിക്കൂറിനിടെ 45 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ കര്‍ണാടകത്തില്‍ െകാവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 705 ആയി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് മാസ്ക് പോലും ധരിക്കാതെ ജനങ്ങള്‍ നിരത്തില്‍ തടിച്ചുകൂടിയത്.

 

By Binsha Das

Digital Journalist at Woke Malayalam