Mon. Dec 23rd, 2024

കൊച്ചി:

പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും.  രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലെത്തുക. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സര്‍വീസ് നടത്തുക. കോഴിക്കോട് വിമാനം രാത്രി 8.30 നും ബഹ്റൈൻ – കൊച്ചി വിമാനം രാത്രി 10.50നും എത്തും. ഇന്നലെ  9 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 354 പേരടങ്ങുന്ന സംഘമാണ്  കേരളത്തിലെത്തിയത്. ഇതില്‍ കൊവിഡ് രോഗ ലക്ഷണങ്ങള്‍ കാണിച്ച 5 പേരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, എയര്‍ ഇന്ത്യ ഈ മാസം 17 വരെ ഏതാനും ആഭ്യന്തര സര്‍വീസുകള്‍ നടത്തും. ഇന്നു രാത്രി 9ന് കോഴിക്കോട്ട് നിന്ന് മുംബെെയിലേക്ക് സര്‍വീസ് ഉണ്ട്.

 

 

 

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam