വായന സമയം: < 1 minute

ന്യൂഡല്‍ഹി:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി ഒമ്പത് ലക്ഷത്തി പതിനേഴായിരത്തി തൊള്ളായിരത്തി എട്ടായി. ഇരുപത്തി ഏഴ് ലക്ഷത്തിലധികം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തന്നെ തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ മാത്രം രണ്ടായിരത്തി തൊണ്ണൂറ് പേരാണ് മരണപ്പെട്ടത്.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ മരണമടഞ്ഞത് ബ്രിട്ടണിലാണ്. മുപ്പതിനായിരത്തി അറന്നൂറ്റി പതിനഞ്ച് പേരാണ്  ഇതുവരെ മരിച്ചത്. ഇറ്റലിയിൽ മരണം 30,000ത്തോട് അടുക്കുന്നു. റഷ്യയില്‍ കഴിഞ്ഞ   24 മണിക്കൂറിനുള്ളില്‍ പതിനൊന്നായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

Advertisement