Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുടെ ആദ്യ സംഘം കൊച്ചി കോഴിക്കോട് വിമാനത്താവളങ്ങളിലായി ഇന്നെത്തും. വന്ദേഭാരത് ദൗത്യത്തിന്‍റെ ആദ്യദിനമായ ഇന്ന് യുഎഇയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളാണ് ഇന്നെത്തുക. രാത്രി 9.40-ന് അബുദാബിയിൽനിന്ന് ആദ്യ വിമാനം കൊച്ചിയിലെത്തും.  ദുബായിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30-നുമെത്തും. ഇവയുൾപ്പെടെ എട്ട്‌ വിമാനങ്ങളാണ്‌ ആദ്യദിനം വിദേശത്തുനിന്ന്‌ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്. ദുബായിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 189 പേരും അബുദാബി-കൊച്ചി വിമാനത്തിൽ 179 പേരുമാണ്‌ എത്തുക.  അതേസമയം, 6500 ഗര്‍ഭിണികളാണ് യുഎഇയില്‍ നിന്നുമാത്രം നാട്ടിലേക്ക് മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്തത്.

 

By Binsha Das

Digital Journalist at Woke Malayalam