Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരിച്ചെത്തുന്ന പ്രവാസികളുടെ നിരീക്ഷണ കാലയളവ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. സര്‍ക്കാർ നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ ഇവരെ 14 ദിവസവും പാര്‍പ്പിച്ച് പരിശോധന നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഏഴാം ദിവസം ഒരു പിസിആര്‍ പരിശോധന മാത്രം നടത്തി മടങ്ങിയെത്തുന്നവരെ വീടുകളില്‍ നിരീക്ഷണത്തില്‍ വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സമൂഹ വ്യാപനമടക്കം ഉണ്ടായ രാജ്യങ്ങളിൽ നിന്നെത്തിക്കുന്നവരില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ഏഴാം ദിവസം പരിശേധന നടത്തുന്നത് രോഗബാധ കണ്ടെത്താന്‍ സഹായിക്കണമെന്നില്ല. ഏഴുദിവസത്തിനുള്ളിൽ ഫലം നെഗറ്റീവാകുന്നയാള്‍ പിന്നീടുള്ള ദിവസങ്ങളില്‍ പോസിറ്റീവ് ആകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam