Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 52,954 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായും 1,783 പേർ മരണപ്പെട്ടതായും ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേസുകൾ ഇരട്ടിക്കുന്നത് 12 ദിവസത്തിൽ നിന്ന് 11 ദിവസത്തിലൊരിക്കലായി എന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം  ബുദ്ധപൂർണിമദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി  രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സമയത്ത് മാനവസേവനത്തിനായി മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കുന്നതായും പറഞ്ഞു. ഇത്രയേറെ പ്രതിസന്ധിക്കിടയിലും ഇന്ത്യ പലരാജ്യങ്ങളേയും ആവും പോലെ സഹായിച്ചെന്നും പല രാജ്യങ്ങളും തിരിച്ച് ഇന്ത്യയ്ക്കും സഹായങ്ങൾ ലഭ്യമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam