Sat. Apr 20th, 2024

ന്യൂഡല്‍ഹി:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി ഒന്നായി. രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരത്തിലധികം പേരാണ് വെെറസ് ബാധയേറ്റ് ഇതുവരെ മരണപ്പെട്ടത്. തുടർച്ചയായ നാലാം ദിവസവും പതിനായിരത്തിലേറെ പേർക്കു രോഗം സ്ഥിരീകരിച്ചതോടെ റഷ്യയില്‍ സ്ഥിതി ഗുരുതരമാകുകയാണ്. മരണം 1,500 കടന്നു.
അമേരിക്കയിൽ കൊവി‍ഡ് മരണം 74,000 കടന്നു. ഇന്നലെ മാത്രം രണ്ടായിരത്തി എഴുപത്തി മൂന്ന് പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടമായത്. സ്പെയിനില്‍ 3 ദിവസത്തെ ഇടവേളയ്ക്കുശേഷം രോഗികൾ വീണ്ടും കൂടി. ബ്രസീലിലും ബ്രിട്ടനിലും രോഗവ്യാപനം ഇനിയും നിയന്ത്രിക്കാനായിട്ടില്ല.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam