Mon. Dec 23rd, 2024
കോഴിക്കോട്:

കോഴിക്കോട് നിന്നും ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായുള്ള ട്രെയിനില്‍  താമരശേരി താലൂക്കിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന 1087 തൊഴിലാളികള്‍ യാത്രയായി. കെഎസ്ആര്‍ടിസി ബസിലാണ് ഇവരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. പത്തുലക്ഷത്തി എണ്‍പത് രൂപ യാത്രാകൂലിയായി അതിഥി തൊഴിലാളികളിൽ നിന്നും ഈടാക്കിയിരുന്നു. വൈകിട്ട് എട്ടുമണിക്ക് മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് കോഴിക്കോടു നിന്നും മറ്റൊരു ട്രെയിന്‍ കൂടി പുറപ്പെടുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മധ്യപ്രദേശ് സ്വദേശികളാണ് ഈ ട്രെയിനില്‍ യാത്രയാകുക.

By Arya MR