Sat. Jan 18th, 2025
തിരുവനന്തപുരം:

കേരളത്തിന് ഇന്നും ആശ്വാസ ദിനം. ആര്‍ക്കും ഇന്ന് കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയത്ത് ആറ് പേര്‍ക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് അസുഖം ഭേദമായത്. നിലവിൽ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് 30 പേരാണ് ചികിത്സയിലുള്ളത്.ആകെ 502 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. പതിനാലായിരത്തി അറുന്നൂറ്റി എഴുപത് പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്തെ 6 ജില്ലകളിൽ മാത്രമാണ് നിലവിൽ കൊവിഡ് രോഗികളുള്ളത്. 8 ജില്ലകൾ കൊവിഡ് മുക്തമായി പുതിയ ഹോട്ട് സ്പോട്ടുകളില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാകുന്നു.