Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്ത് പെട്രോളിനും, ഡീസലിനും ചുമത്തുന്ന റോഡ് സെസ്, എക്‌സൈസ് തീരുവ എന്നിവ വർധിപ്പിച്ച് കേന്ദ്രം. പെട്രോളിന് ലിറ്റർ 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർദ്ധനവ്. എക്‌സൈസ് തീരുവ ഇനത്തിൽ 2 രൂപയും  റോഡ്‌ സെസ് 8 രൂപയുമാണ് പെട്രോളിന് വർധിപ്പിച്ചത്. എന്നാൽ ഡീസലിന്‍റെ എക്​സൈസ്​ തീരുവ ലിറ്ററിന്​  5 രൂപയും റോഡ്‌ സെസ് 8 രൂപയുമാക്കി വർധിപ്പിച്ചു. ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഈ നീക്കം. ഇതോടെ ഏകദേശം 1.6 ലക്ഷം കോടിയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാൽ തീരുവ വർദ്ധനവ് വിപണിയില്‍ എണ്ണ വില ഉയരാന്‍ കാരണമാകില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam