Mon. Dec 23rd, 2024

കോഴിക്കോട്:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോൺ​ഗ്രസുകാർ  ഒരു രൂപ പോലും കൊടുക്കില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപി.  വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പറയുന്നതിൽ ഭൂരിഭാഗവും കള്ളമാണെന്നും തീ‍ർത്തും ധിക്കാരിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ മുരളീധരൻ  ആരോപിച്ചു. ഞങ്ങളുടെ പ്രവർത്തകരെ കൊന്നവർക്ക് വേണ്ടി കേസ് വാദിക്കാൻ വരുന്ന അഭിഭാഷകർക്കാണ് ദുരിതാശ്വാസനിധിയിലെ പണം സർക്കാർ കൊടുക്കുന്നതെന്നും. മുരളീധരൻ ആരോപിച്ചു. പ്രതിപക്ഷത്തെ പരിഹസിക്കാനുള്ള വേദിയായാണ് മുഖ്യമന്ത്രി വെെകുന്നേരത്തെ പത്രസമ്മേളനത്തെ കാണുന്നതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

 

By Binsha Das

Digital Journalist at Woke Malayalam