Tue. Aug 12th, 2025 10:28:01 PM

അമേരിക്ക:

സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന്  അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എങ്കിലും നിയന്ത്രണങ്ങള്‍ നീക്കാന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങളിൽ ഇളവു നൽകുമ്പോഴും സമ്പദ് വ്യവസ്ഥ വീണ്ടും തുറന്നു കൊടുക്കുന്നതിലൂടെയും  കോവിഡ് മരണനിരക്കു കൂട്ടാനിടയില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്‍റെ മറുപടി. അതേസമയം, മാസ്ക് ധരിക്കില്ലെന്ന തന്റെ നിലപാടിൽ‌ മാറ്റം വരുത്തില്ലെന്നും ട്രംപ് വ്യക്തമാക്കി. മാസ്‌ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കുന്ന വേളയിലും മാസ്‌ക് ധരിക്കാന്‍ ട്രംപ് വിസമ്മതിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam