Thu. Dec 19th, 2024

ന്യൂഡല്‍ഹി:

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്  നാല്‍പ്പത്തി ഒമ്പതിനായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് പേര്‍ക്ക്. 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി എട്ട് പുതിയ കൊവിഡ് കേസുകളും 126 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ആയിരത്തി അറന്നൂറ്റി തൊണ്ണൂറ്റി നാല് പേരാണ് വെെറസ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 15000-ത്തിലേക്ക് കുതിക്കുകയാണ്. മുംബൈയിൽ  മാത്രം കൊവിഡ് രോഗികള്‍ ആയിരത്തോടടുക്കുന്നു. 635 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട്   കൊവിഡില്‍ മുംബെെയില്‍ ജീവന്‍ നഷ്ടമായത് 26 പേര്‍ക്കാണ്. 

By Binsha Das

Digital Journalist at Woke Malayalam