Fri. Apr 26th, 2024

ന്യൂഡല്‍ഹി:

പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ആരോഗ്യ സേതു മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ ആശങ്കയറിയിച്ച് ശശി തരൂർ എംപി. കൊവിഡ് മഹാമാരിയെ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കാനുള്ള അവസരമായി കാണരുതെന്ന് തരൂര്‍ പറഞ്ഞു. കേന്ദ്ര സർക്കാർ നടപടി സ്വകാര്യതയേയും വിവര സുരക്ഷയേയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിൽ ‘രഹസ്യനിരീക്ഷണ ഭരണകൂട’ത്തെ സൃഷ്ടിക്കുന്നതിനുള്ള ഒരു ഉപാധിയായി കൊവിഡ് 19 മാറരുതെന്നും– അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam