Thu. Mar 28th, 2024

ന്യൂഡല്‍ഹി:

കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഇന്ത്യയെ കരകയറ്റാന്‍ വന്‍ സാമ്പത്തിക പാക്കേജുകൾ ആവശ്യമാണെന്ന്സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. ദരിദ്രരുടെ കൈകളിലേക്ക് പണം നേരിട്ട് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. പ്രതസിന്ധി ബാധിച്ചിരിക്കുന്ന ആളുകളില്‍ ആവശ്യമുള്ളവര്‍ക്ക് അടിയന്തരമായി റേഷന്‍ കാര്‍ഡ് നല്‍കി അവരുടെ വിശപ്പകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി രാഹുല്‍ ഗാന്ധി  നടത്തിയ വീഡിയോ  സംഭാഷണത്തിലാണ് അഭിജിത് ബാനര്‍ജി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

By Binsha Das

Digital Journalist at Woke Malayalam