ന്യൂഡല്‍ഹി:
കൊവിഡ് -19 ന് ശേഷം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 24.25 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ പ്രതിദിന ജിഡിപി ഏകദേശം 800 കോടി ഡോളറാണ്. ‘കൊവിഡ് -19 സ്റ്റാർട്ടപ്പ് ഇംപാക്റ്റ് റിപ്പോർട്ട് – ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഭീഷണികളും അവസരങ്ങളും’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. യാത്രാസേവനങ്ങള്‍, മൊബിലിറ്റി മേഖലയിലാണ് വലിയ പ്രതിസന്ധി നേരിടുക. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന ദാതക്കളായ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയ്ക്ക് വലിയ ഉത്പാദനകുറവും തൊഴില്‍ നഷ്ടവും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.