Sun. Jan 19th, 2025

ന്യൂഡല്‍ഹി:

കുടിയേറ്റ തൊഴിലാളികളില്‍ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന നിര്‍ധനരായവരുടെ  യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റികളാണ്​​ ഈ ചെലവ്​ വഹിക്കുകയെന്നും സോണിയ ​വാർത്താ കുറിപ്പിൽ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളില്‍ നിന്നും കേന്ദ്രം നിരക്ക്‌ ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് സോണിയ  ഗാന്ധി പറഞ്ഞു. തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. 

By Binsha Das

Digital Journalist at Woke Malayalam