ന്യൂഡല്‍ഹി:
നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളിൽ നിന്ന് യാത്രാചാർജ്ജ് ഈടാക്കുന്നത് വിവാദമായതോടെ തീരുമാനം മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 85ശതമാനം തുക കേന്ദ്രവും ബാക്കി 15 ശതമാനം തുക സംസ്ഥാനവും സബ്സിഡിയായി നൽകാനാണ് ആലോചനയെന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നു.
കുടിയേറ്റ തൊഴിലാളികളില്‍ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന നിര്‍ധനരായവരുടെ യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് പറഞ്ഞിരുന്നു. ട്രെയിന്‍ ടിക്കറ്റിനു പണം ഈടാക്കുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലായിരുന്നു സോണിയ വിമര്‍ശിച്ചത്. ഇതിന് പിന്നാലെ
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഈ വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പോര് മുറുകുന്നതിനിടെയാണ് 85 ശതമാനം സബ്സിഡിക്ക് കേന്ദ്ര ഗവണ്‍മെന്‍റ് ആലോചിക്കുന്നത്.