Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

 
മൂന്നാംഘട്ട ലോക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിൽ മദ്യവിൽപനശാലകൾ തുറന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യവില്‍പനശാലകള്‍ തുറന്നത്. എന്നാല്‍, എന്നാല്‍ വന്‍ തിരക്കാണ് മദ്യശാലകള്‍ക്ക് മുന്നില്‍ അനുഭവപ്പെട്ടത്.

ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തുറന്നത്. രാജ്യ തലസ്ഥാനത്ത് മദ്യവില്‍പനശാലയ്ക്കു മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശി.

ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു. സാമൂഹ്യഅകലം കര്‍ശനമായി പാലിച്ചു മാത്രമാകും വില്‍പനയെന്ന് കര്‍ണാടക അറിയിച്ചിട്ടുണ്ട്. കേരളത്തിലും പഞ്ചാബിലും മദ്യശാലകൾ തുറക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തും ബാറുകള്‍ക്ക് അനുമതിയില്ല.

By Binsha Das

Digital Journalist at Woke Malayalam