ഡൽഹി:
രാജ്യത്താകമാനം കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതിനെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും. അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിച്ച ശേഷമുള്ള സ്ഥിതിയും ഇന്ന് വിലയിരുത്തിയേക്കുമെന്നാണ് സൂചന. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള മന്ത്രിമാരുടെ സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും.
ലോക്ക് ഡൗൺ നീട്ടിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന ഇനി എപ്പോഴെന്നും ഇന്ന് അറിഞ്ഞേക്കും. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികളെ കുറിച്ചും പാക്കേജുകളെ കുറിച്ചും ഇന്ന് യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.