Wed. Jan 22nd, 2025
വാഷിങ്ടണ്‍:

32,17842 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധിതരായിട്ടുള്ളത്. 2.28 ലക്ഷം പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടു. അമേരിക്കയിൽ ഇന്നലെ മാത്രം 2352 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തര ലക്ഷമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് ചികിത്സയ്ക്കായി പുതിയ മരുന്നിന് അമേരിക്ക അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണിൽ 765 പേരും സ്പെയിനിൽ 453 പേരും ഫ്രാൻസിൽ 427 പേരുമാണ് ഇന്നലെ മരണപ്പെട്ടത്. യുകെയിൽ നഴ്സിംഗ് ഹോമുകളിൽ മരിച്ച ആളുകളുടെ കണക്കുകൾ പുറത്തു വിട്ടതോടെ മരണനിരക്ക് വീണ്ടും ഉയ‍ർന്നു. ഇരപത്തി ആറായിരത്തിലേറെ പേരാണ് ഇതുവരെ മരണപ്പെട്ടത്.