Wed. Jan 22nd, 2025
കാസർഗോഡ്:

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കാസർഗോഡ് ജില്ലയിലെ ദൃശ്യമാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീനെയും ഐജി വിജയ് സാഖറെയെയും ഉൾപ്പെടുത്തി. 14 ദിവസം മുൻപാണ് മാധ്യമപ്രവർത്തകനെ ഐജി കണ്ടത്. അതുകൊണ്ട് തന്നെ  ഐജിക്ക് നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടില്ല. എന്നാൽ രണ്ട് ദിവസം പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് എംഎൽഎയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ കളക്ടര്‍ സജിത്ത് ബാബുവും നിരീക്ഷണത്തിലാണ്. ഏപ്രില്‍ 19ന് ജില്ലാ കളക്ടറുടെ അഭിമുഖം ഇയാൾ എടുത്തിരുന്നതിനാലാണ് ക്വാറന്റീനിൽ പ്രവേശിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടത്.

By Athira Sreekumar

Digital Journalist at Woke Malayalam