Wed. Jan 22nd, 2025
തിരുവനന്തപുരം:
അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവരെ തിരിച്ചു നാട്ടിലെത്തിക്കാൻ നമ്മൾ ഒരുക്കവുമാണ്. എന്നാൽ അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമങ്ങളുണ്ടായി. അതു നിർഭാഗ്യകരമാണ്. തിരക്കു കൂട്ടാനും ലോക്ഡൗൺ ലംഘിക്കാനും അതിഥിതൊഴിലാളികളെ അനുവദിക്കില്ല. അതിനു പൊലീസിന് കർശന നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നാട്ടിലേക്ക്  പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ച സംഭവം ചൂണ്ടികാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

By Binsha Das

Digital Journalist at Woke Malayalam