തിരുവനന്തപുരം:
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷ് ജീവനക്കാരുടെ ഹോണറേറിയം പ്രതിമാസം 3,000 രൂപയില്‍ നിന്നും 4,000 രൂപയാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഹെൽപ്പർമാരുടെ ഹോണറേറിയം 1,500 രൂപയില്‍ നിന്നും 2,000 രൂപയുമാക്കിയിട്ടുണ്ട്. ഇതിന്റെ 60 ശതമാനം കേന്ദ്രത്തിൽ നിന്ന് വരേണ്ടതാണ്. എന്നാൽ ഇപ്പോൾ വർധിപ്പിച്ച മുഴുവന്‍ തുകയും സംസ്ഥാനമാണ് വഹിക്കുന്നത്. ഇത് സർക്കാരിന് 86.22 ലക്ഷം രൂപയുടെ അധികബാധ്യത ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 479 ക്രഷുകളിലെ ജീവനക്കാര്‍ക്ക് ഈ ഉത്തരവിലൂടെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.