Sun. Dec 22nd, 2024
തിരുവനന്തപുരം:

കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ നാല് സ്ഥലങ്ങളെ കൂടി ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 70 ആയി. തിരുവനന്തപുരത്തെ നെയ്യാറ്റികര മുൻസിപ്പാലിറ്റിയെ ഇന്ന് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ജില്ലയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നെയ്യാറ്റിൻകര നഗരസഭയിലെ 1 മുതൽ 5 വരെയും 40 മുതൽ 44 വരെയുമുള്ള വാർഡുകൾ മുൻപ് തന്നെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. കൊല്ലത്തെ ഓച്ചിറ, തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയനാപുരം പഞ്ചായത്ത് എന്നിവയെയും ഇന്ന് പട്ടികയിൽ ചേർത്തതായി മുഖ്യമന്ത്രി അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam