Mon. Dec 23rd, 2024

പരിസ്ഥിതി പ്രവർത്തകനും, രാഷ്ട്രീയവിമർശകനും, എഴുത്തുകാരനുമായ സി ആർ നീലകണ്ഠൻ കേരള ധനകാര്യമന്ത്രി തോമസ് ഐസക്കിന് എഴുതിയ തുറന്ന കത്ത്. ഫേസ് ബുക്കിൽ കുറിച്ച കത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു:-

~ഡോ. തോമസ് ഐസക്കിന് തുറന്ന കത്ത്~ പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ.

കോവിഡ് ബാധ നേരിടാൻ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം അഞ്ചു ഗഡുക്കളായി നൽകണമെന്ന സർക്കാർ ഉത്തരവ് കത്തിച്ചവരെ വിമർശിക്കാം. കളിയാക്കാം. താരതമ്യേന സ്ഥിര വരുമാനമുള്ള അവരാണല്ലോ ആദ്യം ത്യാഗം ചെയ്യേണ്ടത്.
പക്ഷെ….
അങ്ങയുടെ ആവർത്തിച്ച് അവർത്തിച്ചുള്ള വാക്കുകൾ കടമെടുത്താൽ കേരളം ഇന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. അതിനുള്ള യഥാർത്ഥ കാരണങ്ങളെക്കുറിച്ച് അങ്ങ് ചിന്തിച്ചിട്ടുണ്ടോ.?

കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അങ്ങയുടെ സർക്കാരിന്റെ ധൂർത്തും കൊള്ളയും കെടുകാര്യസ്ഥതയുമാണ് എന്ന സത്യം അങ്ങേക്ക് നിഷേധിക്കാൻ കഴിയുമോ. മുണ്ട് മുറുക്കി ഉടുക്കണം എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്ന അങ്ങോ, അങ്ങയുടെ സർക്കാരോ കഴിഞ്ഞ നാല് വർഷത്തിനിടയിൽ എപ്പോഴെങ്കിലും അതിന് തയ്യാറായിട്ടുണ്ടോ. കേരള സംസ്ഥാനത്തെ ഒരു സാധാരണ പൗരന്റെ താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അങ്ങ് തയ്യാറാണോ?

പ്രിയപ്പെട്ട തോമസ് ഐസക്ക്, നമുക്കറിയം നാം കൊറോണയെക്കുറിച്ച് അറിഞ്ഞത് മാർച്ച് രണ്ടാം വാരത്തിലാണ് . അതിനു മുമ്പ് മാർച്ച് ഒന്നിന് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്തായിരുന്നു എന്ന് നമുക്ക് ആദ്യം പരിശോധിക്കാം….
50,000 രൂപയിൽ കൂടുതലുള്ള ഒരു ബില്ലും മാറുവാൻ കഴിയാത്ത ട്രഷറി നിയന്ത്രണം നിലവിലുണ്ടായിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം. നിയമസഭ അംഗീകരിച്ച് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് അനുവദിച്ച 2,020 കോടിയുടെ ബില്ലുകൾ പോലും മാറാൻ കഴിയാത്ത രൂക്ഷമായ പ്രതിസന്ധി. കോൺട്രാക്റ്റർമാരുടെ ബില്ലുകൾ, സാമൂഹ്യ ക്ഷേമപെൻഷനുകൾ ഉൾപ്പെടെ മുഴുവൻ കൊടുത്തു തീർക്കാനുള്ള കുടിശ്ശികകൾ…. ഉത്തരവാദി കോവിഡാണോ ? ഉത്തരം പറയണം മിസ്റ്റർ തോമസ് ഐസക്ക്..!

ഇനി കൊറോണയുടെ പേരിൽ പ്രഖ്യാപിച്ച 20, 000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നോക്കാം. അതിൽ

🔴14, 000 കോടി കോൺട്രാക്റ്റർമാർക്കു കൊടുത്തു തീർക്കാനുള്ള കുടിശ്ശിക.
🔴2, 000 കോടി രൂപ കുടുംബശ്രീ വായ്പ (അതും പറഞ്ഞു പറ്റിച്ചു. ഇത് 9% പലിശക്ക് ബാങ്കുകൾ നൽകുന്നതാണ്.)
🔴2, 000 കോടി രൂപ തൊഴിൽ ഉറപ്പിന് (ചില്ലി പൈസ സംസ്ഥാനത്തിന് ചിലവില്ല. ഇത് കേന്ദ്രം നൽകേണ്ടത്.)
🔴സാമൂഹ്യക്ഷേമ പെൻഷൻ 1, 300 കോടി രൂപ. കോവിഡിനു മുമ്പേ കൊടുക്കാൻ ഉള്ള കുടിശ്ശിക 50 കോടി രൂപ.
🔴 20 രൂപക്ക് ഊണ് കൊടുക്കാൻ. ആകെ 14,000 + 2,000 + 2, 000 + 1,300 + 50= 19, 350 കോടി രൂപ.
ഇത് മുഴുവൻ ബജറ്റിൽ പ്രഖ്യാപിച്ചതാണ്. ഇതിന് ഏതിനെങ്കിലും കോവിഡുമായ് ബന്ധമുണ്ടോ ?

ഉത്തരം പറയണം മിസ്റ്റർ തോമസ് ഐസക്ക്

ഇനി കോവിഡുമായി ബന്ധപ്പെട്ട സർക്കാരിന്റെ സൗജന്യ റേഷൻ പരിശോധിക്കാം.
🔴മുൻഗണനാ വിഭാഗത്തിലെ AAYക്കാർക്ക് എല്ലാ മാസവും സൗജന്യമായി കിട്ടുന്നതു തന്നെ. പുതുതായി ഒന്നുമില്ല. ഈ വിഭാഗത്തിലെ രണ്ടാം വിഭാഗത്തിന് UDF കാലത്ത് സൗജന്യമായ് നൽകിയത് ഈ സർക്കാർ വന്നതിന് ശേഷം ഈടാക്കിയ 2 രൂപ ഒരു മാസത്തേക്ക് ഒഴിവാക്കുക വഴി ഒരു കുടുംബത്തിന് അധികമായി നൽകിയ ആനുകൂല്യം 70 രൂപ മാത്രം.
🔴 മുൻഗണനേതര വിഭാഗത്തിന് (വെള്ള കാർഡ്) 15 കിലോ അരി സൗജന്യമായി കൊടുത്തതും 750 രൂപ വരുന്ന കിറ്റ് 1, 000 രൂപക്ക് നൽകുന്നത് (350 കോടി) മാത്രമേ സർക്കാരിന് കോവിഡിന്റെ പേരിൽ അധിക ചിലവ് വന്നിട്ടുള്ളൂ.

ക്ഷേമ നിധി ബോർഡുകളിൽ നിന്നും അതിലെ അംഗങ്ങൾക്ക് നൽകുന്ന 1, 000 രൂപയും 10,000 രൂപ വായപ്പയും അവർ അടയ്ക്കുന്ന മാസ വിഹിതത്തിൽ നിന്നും എടുത്താണ്. സർക്കാരിന്റെ ഔദാര്യമല്ല. ആ പണം നിശ്ചിത പ്രായശേഷം അവർക്ക് കിട്ടുന്ന പണത്തിൽ നിന്നും കുറവ് ചെയ്യും. ഇനി കോവിഡിന് ചികിൽസിക്കാൻ ഒരു രോഗിക്ക് 25, 000 രൂപ ചിലവ് എന്നാണ് മന്ത്രി പറഞ്ഞത്. ഇന്ന് വരെ നോക്കിയാൽ രോഗികൾ 500 ൽ താഴെ.. എത്ര വരും? ഒരു മാസം ഉണ്ടായ വരുമാന നഷ്ടം മാത്രമേ കൊറോണ വകയുള്ളൂ എന്ന് ചുരുക്കം.

ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി കോവിഡല്ല മറിച്ച് സർക്കാരിന്റെ ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും തന്നെയാണ് എന്നാണ്.

കേരള സർക്കാരിന്റെ ധൂർത്തിന്റെയും കൊള്ളയുടെയും ചില കാണക്കുകൾ പരിശോധിക്കാം

⬛(1) മന്ത്രിസഭാ സത്യപ്രതിജ്ഞ
ചിലവ് 3.71 കോടി രൂപ

⬛(2) നൂറാം ദിവസം ആഘോഷിച്ചത്
ചിലവ് 2.24 കോടി രൂപ.

⬛(3) ഒന്നാം വാർഷികം
ചിലവ് 18.6 കോടി രൂപ

⬛(4) ആയിരം ദിനം ആഘോഷം
ചിലവ് 10.27 കോടി രൂപ

⬛(5) സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയും മൂലം വരുത്തിയ ബാധ്യത കേരള സർക്കാർ ഏറ്റെടുക്കുക വഴി റബ്കോ 238 കോടി രൂപ. മാർക്കറ്റ്ഫെഡ് 27 കോടി രൂപ. റബർ മാർക്ക് 41 കോടി രൂപ ആകെ 306 കോടി രൂപ

⬛(6) ഒരു ശുപാർശ പോലും നടപ്പിലാക്കാത്ത വി. എസ് അച്യുതാനന്തന്റെ ഭരണ പരിഷ്ക്കാര കമ്മീഷൻ . 31/12/19 വരെ ചിലവ് 7,13, 36, 666 രൂപ

⬛(7) യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം മാത്രം മാസം ഒരു ലക്ഷം രൂപ. കാറും മറ്റു ആനുകൂല്യങ്ങളും പുറമേ . മിഷൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് . ഇവർക്കു പുറമേ കാബിനറ്റ് പദവിയോടെ R. ബാലകൃഷ്ണ പിള്ളയും ചീഫ് വിപ്പും.

⬛(8) മുഖ്യമന്ത്രിക്ക് കേരള ചരിത്രത്തിൽ ആദ്യമായി ആറ് ഉപദേശികൾ. ഇവരിൽ പ്രസ് അഡ്‌വൈസർ പ്രഭാവർമ്മയുടെ ശമ്പള സ്കെയിൽ 93, 000 – 1,20,000, നിയമ ഉപദേഷ്ടാവ് ജയകുമാറിന് 77, 400 – 1,15, 200. ഹൈക്കോടതിയിൽ 150 ഗവ: പ്ലീഡർമാർ ഉളളപ്പോൾ ലൈസൻ ഓഫീസർ വേലപ്പൻ നായർക്ക് പ്രതിമാസം ചിലവ് 1,14, 000 രൂപ ഇതൊക്കെ ഉണ്ടായിട്ടും സ്പിൻക്ലറിൽ വാദിക്കാൻ മുംബെ വക്കീൽ എൻ.എസ്. നിപ്പനായി. നൽകിയത് ലക്ഷങ്ങൾ.

⬛(9) ആറ്റിങ്ങലിൽ തോറ്റ മുൻ സീനിയർ എം.പി. ഡോ. സമ്പത്തിന് ഡൽഹിയിൽ നിയമനം. അലവൻസ് അടക്കം പ്രതിമാസം 1,75, 000 രൂപ പ്രതിഫലം. 8 സഹായികൾ . കാറുകൾ മറ്റ് പ്രതിമാസ ചിലവ് 50 ലക്ഷം. നാടിന് എന്ത് നേട്ടം? ഉത്തരം പറയണം ശ്രീ. തോമസ് ഐസക്ക്.

⬛(10) ഹെലിക്കോപ്റ്റർ പ്രതിമാസ വാടക 1,64, 00000 + GST ഇത് ആദ്യത്തെ ഇരുപത് മണിക്കൂറിന് .കൂടുതൽ ആയാൽ മണിക്കൂറിന് 67, 926 രൂപ വച്ച് അധികം തുക. അതിപ്പോ വെറുതേ വെയിലത്ത് ശംഖുമഖത്ത് കിടക്കുന്നു.

⬛(11) മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകൾ 27, പലതും കുടുംബസമേതം. കേരളത്തിന് കിട്ടിയ നേട്ടം എന്ത് എന്ന് വ്യക്തമാക്കാമോ…?

⬛(12) പുതിയ ബുള്ളറ്റ് പ്രൂഫ് കാറിന് ഒന്നര കോടി ! നിലവിൽ നാല് എണ്ണം ഉണ്ട് .

⬛(13) യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂരെ ഷുഹൈബിനെ കൊന്ന സി.പി.എംകാരെ രക്ഷിക്കാൻ വക്കീലിനെ കൊണ്ടുവന്നത് 86 ലക്ഷം.

⬛(14) പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും കൊന്ന സി.പി.എം നേതാക്കൾക്കെതിരാത CBI അന്വേഷണം അട്ടിമറിക്കാൻ 45 ലക്ഷം രൂപ. അരിയിൽ ഷുക്കൂറിന്റേ കേസ് അട്ടിമറിക്കാൻ ചില വിട്ട ലക്ഷങ്ങൾ ഇതിന് പുറമേയാണ്.

⬛(15) സർവീസിൽ നിന്നും വിരമിച്ച ഇഷ്ട്ടക്കാരെ തിരില്ല് തിരുകി കയറ്റുക വഴി ചിലവ് കോടികൾ .കിഫ്ബി CEO ഡോ. K M അബ്രഹാം-മാസശമ്പളം 3, 32, 750 രൂപ.
ചീഫ് പ്രൊജക്റ്റ് എക്സാമിനർ വിജയദാസ് 2, 78, 300 രൂപ

⬛(16) മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലനം. ഒൻപത് പേർ. മാസ ശമ്പളം ഒരാൾക്ക് 54,014 രൂപ
⬛ (17) മന്ത്രിമാരുടെ ചികിൽസാ ചിലവുകൾ പറയുന്നില്ല. എന്നാലും ഒരു ഉദാഹരണം പറയാം. ധനമന്ത്രി കോട്ടയ്ക്കൽ ആയുർവേദ ആശുപത്രിയിൽ ചികിൽസ നടത്തിയ വക. മരുന്ന് 20, 990, മുറി വാടക 79, 200, തോർത്ത് 195 , തലയണ 250. ചിലർ വാങ്ങിയ കണ്ണാടിയുടെ വിലയും, ഇന്നോവ ക്ക് വാങ്ങിയ ടയറുകളുടെ വിലയും പറയുന്നില്ല.

⬛(18) ADB യിൽ നിന്നും പ്രളയാനന്തരം റീബിൽഡ് കേരളയ്ക്കായ് ലഭിച്ച 1, 780 കോടി രൂപ വകമാറ്റി.
കളമശ്ശേരിയിൽ മാത്രം പ്രളയ ഫണ്ട് തട്ടിപ്പ് 20 ലക്ഷം രൂപ . ഏരിയാ /ലോക്കൽ കമ്മറ്റി നേതാക്കളും തങ്ങളെ കൊണ്ട് ആവുന്നതു പോലെ . സഖാക്കൻമാരുടെ കൊള്ള നിർബാധം അരങ്ങേറുമ്പോൾ പ്രളയ ധനസഹായം കിട്ടാതെ ആത്മഹത്യ ചെയ്തവർ നിരവധി. പ്രളയ ഫണ്ടിൽ ചിലവഴിച്ചത് 30 % ത്തിൽ താഴെ. ബാക്കി മുഴുവൻ വകമാറ്റി. ഓഖി ഫണ്ടിന്റെ കാര്യം തഥൈവ.

⬛(19) പതിനാല് ജില്ലകളിലെയും സാംസ്ക്കാരിക നിലയങ്ങളുടെയും നവോത്ഥാന സമുച്ചയത്തിന്റെ 700 കോടിയും കേരള സഭാ ഹാളിന്റെ 17 കോടിയും , നവോത്ഥാന മതിലിന്റെ 50 കോടിയും വേറെ.

⬛(20) രണ്ട് ഡി.ജി.പി പദവി ഉണ്ടാകേണ്ടിടത്ത് 12 ഡി.ജി.പി പദവി.

⬛(21) ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന ‘നാം മുന്നോട്ട്’ പരിപാടിക്ക് പ്രതിവര്‍ഷം 6. 37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ചിലവ്. ഈ പ്രതിവാര ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനാണ് കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2. 25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്. ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ. ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍ 12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.ആർ.ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ ഇടപാട് നടക്കുന്നത്.

⬛(22) മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറംകരാര്‍ നല്കിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്.

⬛(23) ഡോ. സമ്പത്തിനെ കൂടാതെ സര്‍ക്കാര്‍ കാബിനറ്റ് റാങ്കു നല്കിയ അഞ്ചുപേര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ്. ആര്‍. ബാലകൃഷ്ണപിള്ള – മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍, വിഎസ് അച്യുതാനന്ദന്‍ – ഭരണപരിഷ്‌കാര കമ്മീഷന്‍, കെ. രാജന്‍ – ചീഫ് വിപ്പ്, അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് എന്നിവര്‍ക്കാണ് കാബിനറ്റ് റാങ്ക്. ഇവര്‍ക്ക് ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം, ടി.എ, ഡി.എ, ചികിത്സാചെലവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷം 1.44 കോടി. അഞ്ചുപേര്‍ക്ക് 8.64 കോടി രൂപയുടെ പ്രതിവര്‍ഷ ചെലവ്

പ്രിയപ്പെട്ട തോമസ് ഐസക്ക് ഇനി പറയൂ ആരാണ് മുണ്ട് ഉടുക്കേണ്ടത്. സർക്കാരിന്റെ ധൂർത്തും, കൊള്ളയും കെടുകാര്യസ്ഥതയുമല്ലേ കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. ഞങ്ങളുടെ നികുതിപ്പണമല്ലേ ഇങ്ങനെ കൊള്ളയടിക്കുന്നത്. അറിയാനുള്ള അവകാശം ഈ നാട്ടിലെ സാധാരണ പൗരനുണ്ട്.

സസ്നേഹം പൗരൻ
(കടപ്പാട് )

P:S ഇതൊക്കെ ഇപ്പോൾ പറയണോ ഒരു ദുരന്തത്തിനു മുന്നിലല്ലേ എന്ന് ചോദിച്ചേക്കാം. പക്ഷെ പ്രളയകാലത്തും ഇതേ ചർച്ച വന്നു. അന്നു പറഞ്ഞത് പ്രളയാനന്തരം തിരുത്തുകൾ ഉണ്ടാകും എന്നാണ്. ഉണ്ടായില്ല. അതുകൊണ്ട് ഇപ്പോൾ തന്നെ പറയുന്നു.

https://www.facebook.com/CRNeelakandan/photos/a.331896027157325/1119652208381699/?type=3&__xts__%5B0%5D=68.ARBkcNezlPs_FOLYthjGgs7r0SSonJ4bnxJVyQ48LMA-o8iXTF0WosS54u8wWwTnwfb1edfqsRj4j2kBmbicNwuLCKe4J3nUkZzXR_GL0zv_N3ntJ4pIizj5ot-RgGo-kh88-xuKjEWUYGOo9u9t9hZGAO8IsEDMza-byuJBcGDq5RhGjXEWeJ-GxsBXIrtovkmYcLdnO7iUofkv2V7NpaQsNT3jAZsD_Tt8uLCAsrd8BA7plgLonkAaguvN_93k7SD73i1fSY-FjkdUhGP2y7-Rkn8yQfhIEnF3RcN6UQ1uERf8JCuDKMmvVTDB-tUHYZovY61pO0PNBsbWlvlenp4-fw&__tn__=-R