Mon. Dec 23rd, 2024

 മുപ്പത്തി ഒന്ന് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്നു പേര്‍ക്കാണ് ആഗോള തലത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  രണ്ടു ലക്ഷത്തി പതിനേഴായിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി എട്ടാണ് ആകെ മരണ സംഖ്യ.  അമേരിക്കയിൽ  കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2450 പേരാണ് മരിച്ചത്. കൊവിഡ് മരണത്തിന്റെ കണ്ണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ മരണസംഖ്യ 27000 കടന്നിരിക്കുകയാണ്. അതെസമയം, ഫ്രാൻസ്, സ്വീഡൻ, ഓസ്ട്രേലിയ, സ്പെയ്ൻ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ മരണം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തുടങ്ങിയിട്ടുണ്ട്. ബ്രിട്ടനിൽ ആശുപത്രികളിലെ കൊവിഡ് മരണ സംഖ്യയിൽ കുറവ് വരുന്നുണ്ടെങ്കിലും പ്രായമായവരെ പരിചരിക്കുന്നനഴ്സിംഗ് ഹോമുകളിൽ മരണ സംഖ്യ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. 

By Arya MR