Mon. Dec 23rd, 2024
തിരുവനന്തപുരം:

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രത വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂടുന്നയിടങ്ങളില്‍ കര്‍ശന നിയന്ത്രങ്ങള്‍ വേണ്ടി വരും. മാസ്ക് ജീവിത ശൈലിയുടെ ഭാഗമാക്കണമെന്നും ലോക്ക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി വിലയിരുത്തി മെയ് മൂന്നോടു കൂടി പുതിയ തീരുമാനത്തിലേക്ക് പോകേണ്ടിവരുമെന്നാണ് കരുതുന്നതെന്നും എല്ലാ മേഖലകളും വിശദമായി വിലയിരുത്തി തയ്യാറെടുപ്പ് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

485 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 123 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതെ സമയം, കൊവിഡിനെതിരെ ഫലപ്രദമെന്ന് കരുതുന്ന പ്ലാസ്മാ തെറാപ്പി പരീക്ഷിക്കാന്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സയൻസസിന് ഐസിഎംആർ പ്രാഥമിക അനുമതി നൽകി. എന്നാല്‍, അന്തിമ തീരുമാനം എത്തിക്സ് കമ്മിറ്റിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമെ ഉണ്ടാകു.