Sat. Nov 23rd, 2024
അബുദാബി:

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്തിന് പിന്നാലെ ഇന്ത്യയോട് മെഡിക്കല്‍ സംഘത്തെ അയയ്ക്കണമെന്ന് യുഎഇ അഭ്യര്‍ത്ഥിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം അവധിക്കെത്തി ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള അനുമതിയും ആരാഞ്ഞിട്ടുണ്ട്. യുഎഇയില്‍ ദിവസേന ശരാശരി 500ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാരാണ് ഇവിടുത്തെ ആശുപത്രികളില്‍ ഭൂരിഭാഗവും. വിമാന സര്‍വ്വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതോടെ അവധിയില്‍ പോയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരികെ പോകാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവരെ തിരികെ എത്തിക്കാനുള്ള വിമാനം തയ്യാറാണെന്ന് യുഎഇ അറിയിക്കുന്നത്. യുഎഇയുടെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണിപ്പോള്‍. 

By Arya MR