Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.  നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ഡിജിപി വ്യക്തമാക്കി. 

By Binsha Das

Digital Journalist at Woke Malayalam