Mon. Dec 23rd, 2024

പഞ്ചാബ്:

പഞ്ചാബില്‍ രണ്ടാഴ്ച കൂടി കര്‍ഫ്യൂ തുടരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. ഓരോ ദിവസവും നാല് മണിക്കൂര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ 11 വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. ഈ സമയത്ത് ആളുകള്‍ക്ക് പുറത്തിറങ്ങാം. കടകള്‍ ഈ സമയത്ത് തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 11  മണിക്ക് തന്നെ എല്ലാവരും തിരികെ വീടുകളില്‍ പ്രവേശിച്ച് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അതേസമയം, രണ്ടാഴ്ചയ്ക്ക് ശേഷം കര്‍ഫ്യൂ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം കര്‍ഫ്യൂ തുടരണമോ എന്ന കാര്യം പരിശോധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

By Binsha Das

Digital Journalist at Woke Malayalam