Sun. Jan 19th, 2025

എറണാകുളം:

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചു. ലോക്ഡൗണിനിടെ സ്വദേശമായ ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസം റോഡ് മാർഗം കേരളത്തിലേക്ക് മടങ്ങിയെത്തിയതിനെ തുടർന്നാണ് പ്രോട്ടോക്കോൾ പ്രകാരമുള്ള വീട്ടു നിരീക്ഷണത്തിൽ പ്രവേശിച്ചത്.

യാത്ര ചെയ്ത വിവരം ചീഫ് ജസ്റ്റിസ് തന്നെ ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും നിരീക്ഷണത്തിൽ പോകുകയുമായിരുന്നു. കഴിഞ്ഞ മാസം 28നാണ് റോഡ് മാർഗം ചെന്നൈ വേലാചേരിയിലെ വസതിയില്‍ അദ്ദേഹം പോയത്. രണ്ടു സംസ്ഥാനങ്ങളുടെയും അനുമതികളോടെയായിരുന്നു യാത്രകൾ. ചെന്നൈയിലും അദ്ദേഹം വീട്ടു നിരീക്ഷണത്തില്‍ കഴി‍ഞ്ഞിരുന്നു.

By Binsha Das

Digital Journalist at Woke Malayalam